Posts

കാക്ക

Image
ഒരേ ഒരു സന്ദർഭത്തിൽ മാത്രമാണ് കാക്കയെന്ന ജീവിയെ സ്വീകാര്യമായ ഒന്നായി മനുഷ്യൻ കാണുക... എള്ളും നീരും ചേർത്തുരുട്ടി വച്ച ബലിപിണ്ഡത്തെ പിതൃക്കൾക്കെത്തിക്കുന്ന‌ മദ്ധ്യവർത്തിയായി...

അതിനപ്പുറം, അഴുക്കുകൾ കൊത്തിവലിക്കുന്ന, ഭക്ഷണം കട്ടുതിന്നുന്ന ഒരു ശല്യക്കാരൻ മാത്രമാണ് കാക്ക.

എവിടെയും ആട്ടിപ്പായിക്കപ്പെടുന്ന ജന്മം... ആർക്കും ഒരുപകാരവുമില്ലാത്ത, സകലരാലും വെറുക്കപ്പെടുന്ന ജന്മം.

മനുഷ്യനു ശല്യക്കാരൻ മാത്രമായ ജന്മം...

പക്ഷേ അതിനപ്പുറത്തേക്ക് കാക്കയ്ക്കും ഒരു ജീവിതമുണ്ടത്രേ!

കല്ലേറു കൊള്ളാതെ ഒളികണ്ണിട്ടും അഴുക്കുകൾ കൊത്തിവലിച്ചും കട്ടും സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം കുയിലിന്റെ മക്കൾക്കും അന്നം തേടുന്ന ഒരു മനസുണ്ടതിന്...

സ്വന്തം കുഞ്ഞുങ്ങളെ ജനിക്കും മുൻപേ കൊന്ന കോകിലശിശുക്കളെ ഊട്ടി വളർത്തുന്ന മനസ്...

ഒന്നിനും കൊള്ളാത്ത, ശല്യക്കാരനായ ആ ജന്മത്തിന് ഒരു ദിവസത്തേക്കെങ്കിലും സ്വീകാര്യത കൊടുത്ത മുനിപരമ്പരയ്ക്ക് ആ മനസ് കാണാനുള്ള കണ്ണുണ്ടായിരുന്നിരിക്കണം.

ശല്യക്കാരെന്നും ഒന്നിനും കൊള്ളാത്തവനെന്നും പതിരെന്നുമൊക്കെ വിളിക്കപ്പെടുന്ന, എവിടെയും സ്വീകരിക്കപ്പെടാതെ ആട്ടിയോടിക്കപ്പെടുന്ന ചില ജന്മങ്ങൾക്ക് പ്രതീക്ഷയുട…

കറുത്തമ്മയും വെളുത്ത പെണ്ണും

Image
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സിനിമ ഏതെന്ന് ചോദിച്ചാൽ, അന്നുമിന്നും മിക്കവരുടേയും ഉത്തരം “ചെമ്മീൻ“ എന്നായിരിക്കും. (ഇപ്പഴത്തെ പിള്ളേര് പുലിമുരുകൻ എന്ന് പറഞ്ഞേക്കാം. മൈൻഡ് ചെയ്യണ്ട) ചെമ്മീനിനെ പറ്റി രസകരമായോരു കഥയുണ്ട്. ചെമ്മീനിന്റെ ഫസ്റ്റ് പ്രിവ്യൂ ഷോ കണ്ടിറങ്ങിയ തകഴിയോട് കാര്യാട്ട് എങ്ങനുണ്ട് സിനിമ എന്ന് ചോദിച്ചത്രെ. തകഴിയുടെ മറുപടി “ഇതിലെ കറുത്തമ്മ വെളുത്താണല്ലോ ഇരിക്കുന്നത്“ എന്നായിരുന്നത്രെ. കടലിന്റെ കരുത്തുള്ള പെണ്ണിന് കറുത്തമ്മ എന്ന് പേരു കൊടുക്കാൻ തകഴിക്ക് അധികം ആലോചിക്കേണ്ടി വന്നിട്ടുണ്ടാകില്ല. പക്ഷേ “കറുത്തമ്മ“ ആകാനും മലയാളിക്ക് വെളുത്ത പെണ്ണ് തന്നെ വേണ്ടിയിരുന്നു. ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ ഒരു സ്ഥിതിവിശേഷമാണത്. ഈയടുത്ത കാലത്തായി സോഷ്യൽ മീഡിയയിലും അക്കാഡമിക്സിലുമൊക്കെ കറുത്തവനെ പേട്രണൈസ് ചെയ്യുന്നവരുടെ തള്ളിക്കയറ്റമാണ്. പേരിന്റെ കൂടെ സവർണജാതിയുടെ വാലു അഭിമാനപൂർവ്വം കൊണ്ടുനടക്കുകയും അത് ഇമെയിൽ ഐഡിയിൽ പോലും ഉപയോഗിക്കുകയും ചെയ്യുന്ന പേട്രണ്മാരാണ് ഭാരതത്തിൽ കറുത്തവന്റെ സംരക്ഷകർ... ഗാസാ മുനമ്പിൽ ഹമാസ് തീവ്രവാദികൾ ഉപയോഗിക്കുന്ന മനുഷ്യക്കവചങ്ങളേ പറ്റി വായിച്ചിട്ടുണ്ട്. ഏതാണ്…

ബജ്രംഗ് ബലീ കീ ജയ്!

Image
നീ പാപിയല്ല.... നീ ഏഴയല്ല.... പിടിച്ചു കെട്ടിയ ചക്രവർത്തിക്ക് സമനായി സ്വയമുയർന്നിരുന്ന് മുഖത്ത് നോക്കി സംസാരിക്കാനാണ് നിന്നെ രാമായണം പഠിപ്പിക്കുന്നത്... നിന്റെ വാലിനെ കളിയാക്കി അതിൽ തീയിട്ടാൽ, ആ തീ കൊണ്ട് ശത്രുവിന്റെ പുരങ്ങളെരിക്കാനാകുന്ന വീരനാണ് നീ എന്നാണ് രാമായണം നിന്നോടു പറയുന്നത്.... നിന്റെയുള്ളിൽ സമുദ്രഭേദിയായ ശക്തിയുറങ്ങുന്നുവെന്ന് രാമായണം നിന്നെ ഓർമ്മിപ്പിക്കുന്നു.... നീ നരകത്തിലെ വിറകല്ല. നിന്നെ നരകത്തിലെ വിറകാക്കാൻ വരുന്നവനെ അവന്റെ നരകത്തിലേക്ക് തിരിച്ചയയ്ക്കുന്നവനാകണം നീ... സൂര്യഗോളത്തെ വിഴുങ്ങാൻ കെല്പുള്ള രാമഭക്തനാകണം നീ... ബോലോ ബജ്രംഗ് ബലീ കീ ജയ്!
ബോലോ പവനപുത്ര ഹനുമാൻ കീ ജയ്!

https://www.facebook.com/arunelectra/posts/313222582481983


വില്ലുവണ്ടിയേറിയ ഈ നാടിന്റെ ഉടയോർ

Image
പട്ടികജാതി ക്ഷേമസമിതി പോസ്റ്ററിൽ പോലും നായരും നമ്പൂതിരിയും നിറയുമ്പോ, അടിസ്ഥാന വർഗത്തിന്റെ അവകാശങ്ങൾക്ക് അടിസ്ഥാന വർഗത്തിൽ നിന്ന് നേതൃത്വത്തെ ഉയർത്തി എടുക്കുന്നതിലാണ് രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ ആദർശം വ്യത്യസ്തമാകുന്നത്. പാട്രണൈസ് ചെയ്യുന്നവരുടെ ഉള്ളിൽ "ദളിതർ തന്നേക്കാൾ താണവരാണ് - അതിനാൽ 'ഞാൻ' അവരെ 'സംരക്ഷിക്കണം' " എന്ന ബോധമുണ്ടാക്കുന്ന സ്യൂഡോ-പാട്രണൈസിംഗ് ഐഡിയോളജിയല്ല ഇത്. നെഞ്ചും വിരിച്ച് കിന്നരിത്തലപ്പാവും വച്ച് വില്ലുവണ്ടിയേറിയ നെഞ്ചൂക്കിന്റെ ചരിത്രമാണിത്. ദീനാനുകമ്പയും സംരക്ഷണവുമല്ല, തുല്യനെന്ന തോന്നലാണ് നീ തരേണ്ടതെന്ന് ഉറക്കെ പറയുന്ന അടിസ്ഥാനജനതയുടെ ഉയിർത്തെഴുന്നേല്പിന്റെ കാഹളമാണത്. ഭാരതമാണിത്.... പന്ത്രണ്ടു മക്കളിൽ വായില്ലാത്തവനെ മാത്രം ഒക്കത്തെടുത്ത പറയിയുടെ ഭാരതം!
https://www.facebook.com/arunelectra/posts/293843691086539

വിജയം…

ജയപരാജയങ്ങളുടെ വേലിക്കെട്ടുകൾ ആപേക്ഷികതയെന്ന മായാമരീചീകയിലലിയുമ്പോൾ ചിന്തകൾക്ക്‌ മരണത്തിന്റെ തണുപ്പ്‌...വിഷം നുരയുന്ന ചഷകങ്ങളിൽ നാഴിക നീളുന്ന വിജയത്തിന്റെ കാഹളം മുഴങ്ങുമ്പോഴും അതിനുമപ്പുറം വിരുന്നുവരുന്ന ലോകം നിന്നെ ഓർമ്മിപ്പിക്കുന്നു...
"നീ പരാജിതനാണ്‌…"സുഖദുഃഖജയപരാജയങ്ങൾ ആപേക്ഷികമെന്നുറപ്പിക്കാൻ മനസിനെ ശാസിക്കുമ്പോൾ മനസ്സാക്ഷി ചിരിക്കുന്നു…
ഒരു മുഴം കയറിന്റെ ദയവിൽ കിട്ടിയ ഉയർച്ചയിൽ ലോകത്തെ നോക്കി ഒന്ന് ചിരിക്കാം...
ഇനി ശാന്തമായ്‌ ഉറങ്ങാം...

സുഹൃത്തേ, നിനക്കു നന്ദി!

മറ്റെല്ലാം കേട്ടിട്ടുമാത്മാർത്ഥ
ഹൃദയമുണ്ടെനിക്കെന്നൊരു
അഹങ്കാരമുള്ളിൽ ജ്വലിച്ചിരുന്നു.

അഭിമാനമെന്നോർത്തു ഞാൻ
കാത്തൊരാ തപ്തഹൃദ് വികാരം,
വെറും കാറ്റൂതി വീർത്തൊരു കളി
ബലൂൺ മാത്രമെന്നെന്നെ പഠിപ്പിച്ച
പ്രിയസുഹൃത്തേ നിനക്കെന്റെ നന്ദി!

മനസിലെ രണ്ടാമൂഴം

Image
വൈകിട്ടത്തെ വെടിവട്ടത്തിനിടയിൽ എം.ടി സംസാര വിഷയമായി. അതിൽ രണ്ടാമൂഴവും. തീറ്റക്കൊതിയനെന്ന് മാത്രമറിഞ്ഞ ഭീമസേനന്റെ വ്യക്തിത്വത്തിലൂടെ വീണ്ടുമൊരു യാത്ര!

ഭീമസേനൻ....എന്നും ജീവിതത്തിൽ യുധിഷ്ഠിരന്റേയും പ്രശസ്തിയിൽ അർജ്ജുനന്റേയും പിന്നിൽ നിൽക്കേണ്ടി വന്നവൻ! പാഞ്ചാലിയെ വേട്ട അർജ്ജുനനെ തൂണേന്തി രക്ഷിച്ചവൻ! ധർമ്മനിഷ്ഠയുടെ സുഖലോലുപതയിലാണ്ടു പോയ ധർമ്മപുത്രരെ കാലത്തിന്റെ ധർമ്മനിഷ്ഠ ബോധ്യപ്പെടുത്തിയവൻ. അർജ്ജുനന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം മകൻ മരിച്ചുവീഴുന്നത് കണ്ടുനിന്നവൻ! യാദവസേന ഭയന്ന ജരാസന്ധനെ കീറിയെറിഞ്ഞ പൗരുഷം... അവൻ - വൃകോദരൻ!
 ഒരിക്കലും തന്നെ സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും, മരണം വരെ പാഞ്ചാലിയെ സ്നേഹിച്ചവൻ! കല്യാണസൗഗന്ധികത്തിനായി ഇറങ്ങിപ്പുറപ്പെടാൻ ധൈര്യം കാട്ടിയ ഒരേ ഒരുത്തൻ.  അവിടെയും മലയാളത്തിന്റെ സരസകവി അവനെ വിഢിയാക്കി, പൊങ്ങച്ചക്കാരനാക്കി. ഒന്നിനെയും കൂസാത്ത ധൈര്യത്തെയും പ്രതിബന്ധമേതും കടന്ന് തന്റെ ലക്ഷ്യം പൂർത്തീകരിക്കുന്ന നിശ്ചയദാർഢ്യത്തെയും കാണനുള്ള കണ്ണ് നമ്പ്യാരുടെ മിഴാവിനും ലഭിച്ചില്ല!
പാഞ്ചാലിയെ പണയം വച്ചതിനു ജ്യേഷ്ഠന്റെ കരങ്ങൾ ചുട്ടെരിക്കാൻ പോയവൻ. ചൂതാട്ടസഭയിൽ പാഞ്ചാലിയേറ്റവും പ്രണയിച…