വിജയം…

ജയപരാജയങ്ങളുടെ വേലിക്കെട്ടുകൾ ആപേക്ഷികതയെന്ന മായാമരീചീകയിലലിയുമ്പോൾ ചിന്തകൾക്ക്‌ മരണത്തിന്റെ തണുപ്പ്‌...

വിഷം നുരയുന്ന ചഷകങ്ങളിൽ നാഴിക നീളുന്ന വിജയത്തിന്റെ കാഹളം മുഴങ്ങുമ്പോഴും അതിനുമപ്പുറം വിരുന്നുവരുന്ന ലോകം നിന്നെ ഓർമ്മിപ്പിക്കുന്നു...
"നീ പരാജിതനാണ്‌…"

സുഖദുഃഖജയപരാജയങ്ങൾ ആപേക്ഷികമെന്നുറപ്പിക്കാൻ മനസിനെ ശാസിക്കുമ്പോൾ മനസ്സാക്ഷി ചിരിക്കുന്നു…
ഒരു മുഴം കയറിന്റെ ദയവിൽ കിട്ടിയ ഉയർച്ചയിൽ ലോകത്തെ നോക്കി ഒന്ന് ചിരിക്കാം...
ഇനി ശാന്തമായ്‌ ഉറങ്ങാം...

Popular posts from this blog

കാക്ക

വില്ലുവണ്ടിയേറിയ ഈ നാടിന്റെ ഉടയോർ

കറുത്തമ്മയും വെളുത്ത പെണ്ണും