Posts

Showing posts from 2011

സുഹൃത്തേ, നിനക്കു നന്ദി!

മറ്റെല്ലാം കേട്ടിട്ടുമാത്മാർത്ഥ ഹൃദയമുണ്ടെനിക്കെന്നൊരു അഹങ്കാരമുള്ളിൽ ജ്വലിച്ചിരുന്നു. അഭിമാനമെന്നോർത്തു ഞാൻ കാത്തൊരാ തപ്തഹൃദ് വികാരം, വെറും കാറ്റൂതി വീർത്തൊരു കളി ബലൂൺ മാത്രമെന്നെന്നെ പഠിപ്പിച്ച പ്രിയസുഹൃത്തേ നിനക്കെന്റെ നന്ദി!

മനസിലെ രണ്ടാമൂഴം

Image
വൈകിട്ടത്തെ വെടിവട്ടത്തിനിടയിൽ എം.ടി സംസാര വിഷയമായി. അതിൽ രണ്ടാമൂഴവും. തീറ്റക്കൊതിയനെന്ന് മാത്രമറിഞ്ഞ ഭീമസേനന്റെ വ്യക്തിത്വത്തിലൂടെ വീണ്ടുമൊരു യാത്ര! ഭീമസേനൻ....എന്നും ജീവിതത്തിൽ യുധിഷ്ഠിരന്റേയും പ്രശസ്തിയിൽ അർജ്ജുനന്റേയും പിന്നിൽ നിൽക്കേണ്ടി വന്നവൻ! പാഞ്ചാലിയെ വേട്ട അർജ്ജുനനെ തൂണേന്തി രക്ഷിച്ചവൻ! ധർമ്മനിഷ്ഠയുടെ സുഖലോലുപതയിലാണ്ടു പോയ ധർമ്മപുത്രരെ കാലത്തിന്റെ ധർമ്മനിഷ്ഠ ബോധ്യപ്പെടുത്തിയവൻ. അർജ്ജുനന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം മകൻ മരിച്ചുവീഴുന്നത് കണ്ടുനിന്നവൻ! യാദവസേന ഭയന്ന ജരാസന്ധനെ കീറിയെറിഞ്ഞ പൗരുഷം... അവൻ - വൃകോദരൻ!  ഒരിക്കലും തന്നെ സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും, മരണം വരെ പാഞ്ചാലിയെ സ്നേഹിച്ചവൻ! കല്യാണസൗഗന്ധികത്തിനായി ഇറങ്ങിപ്പുറപ്പെടാൻ ധൈര്യം കാട്ടിയ ഒരേ ഒരുത്തൻ.  അവിടെയും മലയാളത്തിന്റെ സരസകവി അവനെ വിഢിയാക്കി, പൊങ്ങച്ചക്കാരനാക്കി. ഒന്നിനെയും കൂസാത്ത ധൈര്യത്തെയും പ്രതിബന്ധമേതും കടന്ന് തന്റെ ലക്ഷ്യം പൂർത്തീകരിക്കുന്ന നിശ്ചയദാർഢ്യത്തെയും കാണനുള്ള കണ്ണ് നമ്പ്യാരുടെ മിഴാവിനും ലഭിച്ചില്ല! പാഞ്ചാലിയെ പണയം വച്ചതിനു ജ്യേഷ്ഠന്റെ കരങ്ങൾ ചുട്ടെരിക്കാൻ പോയവൻ. ചൂതാട്ടസഭയിൽ പാഞ്ച

ഉമിത്തീ......

മനസാകെ വരണ്ടുണങ്ങി, "തമസോ മാ" ചൊല്ലിയ ഉപനിഷത്തിനും മായ്ക്കാനാകാത്ത തമസ് കട്ടപിടിച്ചിരിക്കുന്നു. മനസിലെ "ര"കാരതമസിനെ മാറ്റി, വെളിച്ചം തെളിക്കുന്ന "അക്ഷരഗുരു"ക്കന്മാർ പകച്ച് നിൽക്കുന്നു. അക്ഷരങ്ങൾ വിടചൊല്ലുന്നു. വേദമന്ത്രം ചൊല്ലിയ നാവിൽ വികടസരസ്വതി വിളയാടുന്നു.ഈരടി ലഹരി പടർത്തിയ സിരകളിന്ന് ദ്രാക്ഷദ്രാവകത്തിന്റെ രൂക്ഷത തേടുന്നു. മൂന്നാധികൾക്കും ശാന്തി ചൊല്ലിയ ഗുരുപരമ്പരയെ തട്ടി നീക്കി, മനസിൽ പ്രതികാരം തിളയ്ക്കുന്നു. ലക്ഷ്യമേതെന്നറിയാതെ മനസിന്റെ ഞാണിൽ നിന്നസ്ത്രങ്ങൾ പലതും പായുന്നു.  മൂവേഴിരുപത്തൊന്നിന്റെ കണക്കിൽ പരശുവേന്തിയ രാമനെ പടിയിറക്കി രക്താങ്കിതമായ നാരസിംഹദംഷ്ട്രകൾ മനസിൽ തെളിയുന്നു. അറിയില്ല, ചുട്ടുനീറ്റുന്നയീ ഉമിത്തീ കത്തിയ തീപ്പൊരികളെവിടെ നിന്നെന്ന്. എന്തിനെന്നറിയാതെ ഉമിത്തീയിലെരിയുമ്പോൾ മനസിൽ ശ്രീകൃഷ്ണവിലാസത്തിന്നീരടി മുഴങ്ങുന്നു. ഗുരുഭക്തിയിൽ നീറിയെരിഞ്ഞ കവിയുടെ ആത്മാവിന്റെ തേങ്ങലോ? അതോ സംരക്ഷകന്റെ നാവിൽ നിന്നു പതിതയെന്ന ചൊല്ലു കേട്ട ജാനകിയുടെ കണ്ണീരോ? അറിയില്ല. പക്ഷേ, ഉള്ളിനെ ചുട്ടുനീറ്റി, എന്തോ........

കാലമാടൻ!

കാലത്തിനൊ‌പ്പം‌ നടക്കാന്‍ മറന്നവന്‍ നാടിന്റെ നടുവേ ഓടാന്‍ മടിപ്പവന്‍ കാലനെപ്പേ‌ടി‌ച്ചു‌‌ കണ്ണുപൊത്തുന്നവന്‍ കാലമാടന്‍ എന്നു നാട്ടാര്‍ വിളിപ്പവന്‍ ഒന്നില്‍ നിന്നൊന്നിലേക്കോടി‌ക്ക‌ളിച്ചിട്ട് ഒന്നിലും ഒന്നുമാകാതെ പോയവന്‍! നേരിന്റെ മുന്നില്‍ പകച്ചു നില്‍ക്കുന്നവന്‍ നേര്‍വഴി കാണാതുഴറി നടപ്പവന്‍!

ഡെവിൾസ് അഡ്വക്കേറ്റ്

അറിഞ്ഞില്ല ഞാൻ, എന്റെ ആത്മാവിനെപ്പോലും കോടതിക്കൂട്ടിൽ വിവസ്ത്രയാക്കുമെന്ന്. അറിഞ്ഞില്ല, എന്റെ ആത്മാവിൽ ബാക്കിനിന്ന ആത്മാഭിമാനത്തെയും ചീന്തിയെറിയുമെന്ന്. കാലന്റെ കയറിൽ കഴുത്ത് പെട്ടപ്പോഴും ദൈവികനാമം പേറിയൊരാ അസുര ജന്മത്തിൻ കീഴിൽ പിടഞ്ഞ് തീർന്നപ്പോഴും കണ്ണും കാതും മനസും കൊട്ടിയടച്ചിട്ടെന്റെ പ്രാണന്റെ നിലവിളി കേൾക്കാതിരുന്നപ്പൊഴും തപിച്ചില്ല, കുറ്റപ്പെടുത്തിയില്ല ഞാൻ, നിന്നെ സമൂഹമേ! അന്നും സഹിച്ചു,എന്നാത്മാവ്! എന്നാൽ ഇന്നെന്റെ ഓർമകളെ പോലും കോടതിക്കൂട്ടിൽ വലിച്ചുകീറുന്നത് കൺ- കെട്ടി കയ്യിൽ തുലാസുമായി നിൽക്കുന്നൊരാ നീതിപ്രതിമയെ ബോദ്ധ്യപ്പെടുത്താനോ? ഷർട്ടിന്നു മുകളിൽ വലിച്ച് കേറ്റിയിട്ട നാലര- ക്കയ്യുള്ള വക്കീൽക്കോട്ടിന്റെ കാരിരുൾ മനസിലും വാരിപ്പുരട്ടിയ സോദരാ, ഓർക്കുക! ഒരിക്കലീ പെണ്ണിനെ! നാളെ, കോടതിമുറിയിൽ ഇരുന്നെന്റെ ചോരപുരണ്ട ബാഗിൽ നിന്നു നിങ്ങൾ ഡിൽഡോയും കോണ്ടവും കണ്ടെടുത്തേക്കാം, എന്നിലെ കാമരോഗിയെ കാട്ടുവാൻ. "ഒറ്റക്കയ്യുള്ള പാവം ഭിക്ഷക്കാരൻ, സ്വന്തം മാനം രക്ഷിക്കുവാൻ വേണ്ടിയാണന്ന് അവനെ ബലാൽക്കാരം ചെയ്യുവാൻ ചെന്ന അവളെ തള്ളി പുറത്തെറിഞ്ഞിട്ടത്." ഇത്ത

സ്വപ്നപ്പളുങ്കുകള്‍......

Image
ഇനിയെത്ര സ്വപ്നങ്ങള്‍ ദേവീ നിനക്കായ് മനസിന്റെ മണ്‍കൂട്ടില്‍ ഞാനൊരുക്കി അജ്ഞാത വീഥികളില്‍, വഴിയമ്പലങ്ങളില്‍ പാഥേയമില്ലാതെ ഞാനലഞ്ഞു, നിന്റെ കാല്‍ച്ചിലമ്പൊച്ചക‌ള്‍‌ തേടി. എന്നെ മറന്നു നീ പോയ് മറഞ്ഞു പക്ഷേ നിന്‍ ചിത്രമെന്‍ ഹൃദയമോര്‍മ്മ വച്ചു എന്‍ കാതിലിന്നുമമൃതം പെയ്തു തേനായി നിന്‍ ശബ്ദമെന്നെ പൊതിഞ്ഞു നിന്നു. ഇനിയെത്ര സ്വപ്നങ്ങള്‍ ദേവീ നിനക്കായ് മനസിന്റെ മണ്‍കൂട്ടില്‍ ഞാനൊരുക്കും! എവിടേക്കു നീ മറഞ്ഞു, എന്‍ സഖീ.... എന്നെ തനിച്ചാക്കി, ഇരുളിന്നു കൂട്ടാക്കി അഗ്ന്യാക്ഷരങ്ങളാല്‍ കവിത ചൊല്ലി എന്‍ മിഴികളെപ്പോഴും കാണാന്‍ കൊതിക്കു- ന്നൊരാമന്ദ ഹാസവും ബാക്കി നിര്‍ത്തി അഗ്നിത്തടാകത്തിലാമ്പലായ് നിന്‍ മുഖം കത്തുന്ന കാഴ്ച ഞാന്‍ കണ്ടുനിന്നു. ചന്ദനച്ചാറിറ്റു വീണൊരാ ചെമ്പക- പ്പൂമരകൊമ്പുകള്‍ ഞാനറുത്തു നിന്‍ കൈകളിനിമേല്‍ മീട്ടാത്തൊരാ രുദ്രവീണതന്‍ തന്ത്രികള്‍ ഞാന്‍ മുറിച്ചു. ഒടുവിലായ് നീ തന്ന പുഞ്ചിരിപ്പൂക്കളാ- വീണ തന്‍ തന്ത്രിയില്‍ കോര്‍ത്തെടുത്തു. സ്വപ്ന‌പ്പളുങ്കുകള്‍ പൊട്ടിത്തകര്‍ന്നൊരെന്‍ മനസിന്റെ മണ്‍കൂട്ടില്‍ മാലചാര്‍ത്താന്‍‌‌ ‍. എനിക്ക് ഇടയ്ക്കിടയ്ക്ക് ഈ റൊമാന്‍സിന്