Posts

Showing posts from August, 2017

കറുത്തമ്മയും വെളുത്ത പെണ്ണും

Image
മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സിനിമ ഏതെന്ന് ചോദിച്ചാൽ, അന്നുമിന്നും മിക്കവരുടേയും ഉത്തരം “ചെമ്മീൻ“ എന്നായിരിക്കും. (ഇപ്പഴത്തെ പിള്ളേര് പുലിമുരുകൻ എന്ന് പറഞ്ഞേക്കാം. മൈൻഡ് ചെയ്യണ്ട) ചെമ്മീനിനെ പറ്റി രസകരമായോരു കഥയുണ്ട്. ചെമ്മീനിന്റെ ഫസ്റ്റ് പ്രിവ്യൂ ഷോ കണ്ടിറങ്ങിയ തകഴിയോട് കാര്യാട്ട് എങ്ങനുണ്ട് സിനിമ എന്ന് ചോദിച്ചത്രെ. തകഴിയുടെ മറുപടി “ഇതിലെ കറുത്തമ്മ വെളുത്താണല്ലോ ഇരിക്കുന്നത്“ എന്നായിരുന്നത്രെ. കടലിന്റെ കരുത്തുള്ള പെണ്ണിന് കറുത്തമ്മ എന്ന് പേരു കൊടുക്കാൻ തകഴിക്ക് അധികം ആലോചിക്കേണ്ടി വന്നിട്ടുണ്ടാകില്ല. പക്ഷേ “കറുത്തമ്മ“ ആകാനും മലയാളിക്ക് വെളുത്ത പെണ്ണ് തന്നെ വേണ്ടിയിരുന്നു. ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ ഒരു സ്ഥിതിവിശേഷമാണത്. ഈയടുത്ത കാലത്തായി സോഷ്യൽ മീഡിയയിലും അക്കാഡമിക്സിലുമൊക്കെ കറുത്തവനെ പേട്രണൈസ് ചെയ്യുന്നവരുടെ തള്ളിക്കയറ്റമാണ്. പേരിന്റെ കൂടെ സവർണജാതിയുടെ വാലു അഭിമാനപൂർവ്വം കൊണ്ടുനടക്കുകയും അത് ഇമെയിൽ ഐഡിയിൽ പോലും ഉപയോഗിക്കുകയും ചെയ്യുന്ന പേട്രണ്മാരാണ് ഭാരതത്തിൽ കറുത്തവന്റെ സംരക്ഷകർ... ഗാസാ മുനമ്പിൽ ഹമാസ് തീവ്രവാദികൾ ഉപയോഗിക്കുന്ന മനുഷ്യക്കവചങ്ങളേ പറ്റി വായിച്ചിട്ട

ബജ്രംഗ് ബലീ കീ ജയ്!

Image
നീ പാപിയല്ല.... നീ ഏഴയല്ല.... പിടിച്ചു കെട്ടിയ ചക്രവർത്തിക്ക് സമനായി സ്വയമുയർന്നിരുന്ന് മുഖത്ത് നോക്കി സംസാരിക്കാനാണ് നിന്നെ രാമായണം പഠിപ്പിക്കുന്നത്... നിന്റെ വാലിനെ കളിയാക്കി അതിൽ തീയിട്ടാൽ, ആ തീ കൊണ്ട് ശത്രുവിന്റെ പുരങ്ങളെരിക്കാനാകുന്ന വീരനാണ് നീ എന്നാണ് രാമായണം നിന്നോടു പറയുന്നത്.... നിന്റെയുള്ളിൽ സമുദ്രഭേദിയായ ശക്തിയുറങ്ങുന്നുവെന്ന് രാമായണം നിന്നെ ഓർമ്മിപ്പിക്കുന്നു.... നീ നരകത്തിലെ വിറകല്ല. നിന്നെ നരകത്തിലെ വിറകാക്കാൻ വരുന്നവനെ അവന്റെ നരകത്തിലേക്ക് തിരിച്ചയയ്ക്കുന്നവനാകണം നീ... സൂര്യഗോളത്തെ വിഴുങ്ങാൻ കെല്പുള്ള രാമഭക്തനാകണം നീ... ബോലോ ബജ്രംഗ് ബലീ കീ ജയ്! ബോലോ പവനപുത്ര ഹനുമാൻ കീ ജയ്! https://www.facebook.com/arunelectra/posts/313222582481983

വില്ലുവണ്ടിയേറിയ ഈ നാടിന്റെ ഉടയോർ

Image
പട്ടികജാതി ക്ഷേമസമിതി പോസ്റ്ററിൽ പോലും നായരും നമ്പൂതിരിയും നിറയുമ്പോ, അടിസ്ഥാന വർഗത്തിന്റെ അവകാശങ്ങൾക്ക് അടിസ്ഥാന വർഗത്തിൽ നിന്ന് നേതൃത്വത്തെ ഉയർത്തി എടുക്കുന്നതിലാണ് രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ ആദർശം വ്യത്യസ്തമാകുന്നത്. പാട്രണൈസ് ചെയ്യുന്നവരുടെ ഉള്ളിൽ "ദളിതർ തന്നേക്കാൾ താണവരാണ് - അതിനാൽ 'ഞാൻ' അവരെ 'സംരക്ഷിക്കണം' " എന്ന ബോധമുണ്ടാക്കുന്ന സ്യൂഡോ-പാട്രണൈസിംഗ് ഐഡിയോളജിയല്ല ഇത്. നെഞ്ചും വിരിച്ച് കിന്നരിത്തലപ്പാവും വച്ച് വില്ലുവണ്ടിയേറിയ നെഞ്ചൂക്കിന്റെ ചരിത്രമാണിത്. ദീനാനുകമ്പയും സംരക്ഷണവുമല്ല, തുല്യനെന്ന തോന്നലാണ് നീ തരേണ്ടതെന്ന് ഉറക്കെ പറയുന്ന അടിസ്ഥാനജനതയുടെ ഉയിർത്തെഴുന്നേല്പിന്റെ കാഹളമാണത്. ഭാരതമാണിത്.... പന്ത്രണ്ടു മക്കളിൽ വായില്ലാത്തവനെ മാത്രം ഒക്കത്തെടുത്ത പറയിയുടെ ഭാരതം! https://www.facebook.com/arunelectra/posts/293843691086539