കാലമാടൻ!

കാലത്തിനൊ‌പ്പം‌ നടക്കാന്‍ മറന്നവന്‍
നാടിന്റെ നടുവേ ഓടാന്‍ മടിപ്പവന്‍
കാലനെപ്പേ‌ടി‌ച്ചു‌‌ കണ്ണുപൊത്തുന്നവന്‍
കാലമാടന്‍ എന്നു നാട്ടാര്‍ വിളിപ്പവന്‍

ഒന്നില്‍ നിന്നൊന്നിലേക്കോടി‌ക്ക‌ളിച്ചിട്ട്
ഒന്നിലും ഒന്നുമാകാതെ പോയവന്‍!
നേരിന്റെ മുന്നില്‍ പകച്ചു നില്‍ക്കുന്നവന്‍
നേര്‍വഴി കാണാതുഴറി നടപ്പവന്‍!

Popular posts from this blog

കാക്ക

വില്ലുവണ്ടിയേറിയ ഈ നാടിന്റെ ഉടയോർ

കറുത്തമ്മയും വെളുത്ത പെണ്ണും