സ്വപ്നപ്പളുങ്കുകള്‍......

ഇനിയെത്ര സ്വപ്നങ്ങള്‍ ദേവീ നിനക്കായ്
മനസിന്റെ മണ്‍കൂട്ടില്‍ ഞാനൊരുക്കി
അജ്ഞാത വീഥികളില്‍, വഴിയമ്പലങ്ങളില്‍
പാഥേയമില്ലാതെ ഞാനലഞ്ഞു,
നിന്റെ കാല്‍ച്ചിലമ്പൊച്ചക‌ള്‍‌ തേടി.

എന്നെ മറന്നു നീ പോയ് മറഞ്ഞു പക്ഷേ
നിന്‍ ചിത്രമെന്‍ ഹൃദയമോര്‍മ്മ വച്ചു
എന്‍ കാതിലിന്നുമമൃതം പെയ്തു തേനായി
നിന്‍ ശബ്ദമെന്നെ പൊതിഞ്ഞു നിന്നു.
ഇനിയെത്ര സ്വപ്നങ്ങള്‍ ദേവീ നിനക്കായ്
മനസിന്റെ മണ്‍കൂട്ടില്‍ ഞാനൊരുക്കും!

എവിടേക്കു നീ മറഞ്ഞു, എന്‍ സഖീ....
എന്നെ തനിച്ചാക്കി, ഇരുളിന്നു കൂട്ടാക്കി
അഗ്ന്യാക്ഷരങ്ങളാല്‍ കവിത ചൊല്ലി
എന്‍ മിഴികളെപ്പോഴും കാണാന്‍ കൊതിക്കു-
ന്നൊരാമന്ദ ഹാസവും ബാക്കി നിര്‍ത്തി
അഗ്നിത്തടാകത്തിലാമ്പലായ് നിന്‍ മുഖം
കത്തുന്ന കാഴ്ച ഞാന്‍ കണ്ടുനിന്നു.

ചന്ദനച്ചാറിറ്റു വീണൊരാ ചെമ്പക-
പ്പൂമരകൊമ്പുകള്‍ ഞാനറുത്തു
നിന്‍ കൈകളിനിമേല്‍ മീട്ടാത്തൊരാ
രുദ്രവീണതന്‍ തന്ത്രികള്‍ ഞാന്‍ മുറിച്ചു.
ഒടുവിലായ് നീ തന്ന പുഞ്ചിരിപ്പൂക്കളാ-
വീണ തന്‍ തന്ത്രിയില്‍ കോര്‍ത്തെടുത്തു.

സ്വപ്ന‌പ്പളുങ്കുകള്‍ പൊട്ടിത്തകര്‍ന്നൊരെന്‍
മനസിന്റെ മണ്‍കൂട്ടില്‍ മാലചാര്‍ത്താന്‍‌‌ ‍.



എനിക്ക് ഇടയ്ക്കിടയ്ക്ക് ഈ റൊമാന്‍സിന്റെ അസുഖം വരാറുണ്ട്. ആ സമയത്തൊക്കെ എന്തെങ്കിലും തരികിടകള്‍ ചെയ്യുമ്പോള്‍ അതങ്ങ് മാറാറുമുണ്ട് (തരികിട എന്ന് വച്ചാല്‍ വായന, എഴുത്ത് ഇത്യാദി. ആരും ഒത്തിരി ചിന്തിക്കണ്ട). ഇന്ന് കനത്ത മഴയോടെ അന്തരീക്ഷം മൊത്തത്തില്‍ റൊമാന്റിക്കായപ്പോള്‍ ഞാനും അറിയാണ്ട് റൊമാന്റിക്കായിപ്പോയി. അതിന്റെ അസ്കിത മാറ്റാനായി കുത്തിക്കുറിച്ച ച്ചിരി വരികള്‍. ഇത് സാഹിത്യമോ കവിതയോ ഒന്നുമല്ല. വെര്‍തേ അര്‍ത്ഥരഹിതമായ പൊട്ടവരികള്‍. അങ്ങട് ക്ഷമിച്ചേക്കുക‌‌

ഇതെന്റെ ജീവിതത്തിലെ ആദ്യത്തെ കവിത ആണ്.

Comments

  1. ആസ്വാദനം(അല്ലേയല്ല)

    ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍"ഇനിയെ​ത്ര സ്വപ്നങ്ങള്‍ ദേവീ നിനക്കായ് മനസിന്റെ മണ്‍കൂട്ടില്‍ ഞാനൊരുക്കി":-
    മണ്‍കൂടിനു പകരം ഒരു പുല്‍ക്കൂട് ഉണ്ടാക്കിയിര്‍ന്നേല്‍ അടുത്ത ക്രിസ്മസിനെങ്കിലും ഉപകാരപ്പെട്ടേനെ...പോട്ടെ അറ്റ്ലീസ്റ്റ് ഒരു കോഴിക്കൂടെങ്കിലും.... കവിയാ​കുന്ന കോഴിക്ക് കിടന്നുറങ്ങുകയെങ്കിലും ചെയ്യാമായിരുന്നു.

    "അജ്ഞാത വീഥികളില്‍, വഴിയമ്പലങ്ങളില്‍ പാഥേയമില്ലാതെ ഞാനലഞ്ഞു":-
    എന്‍റെ കൂടെ ചോദിക്കാന്‍ പാടില്ലായിരുന്നോ.? പാഥേയത്തിന്‍റെ ഒര്‍ജിനലും വ്യാജനുമായി 2 സിഡി എന്‍റെ കൈവശമുണ്ട്.

    "നിന്റെ കാല്‍ച്ചിലമ്പൊച്ചക‌ള്‍‌ തേടി":-
    ഇക്കണക്കിന് പോയാല്‍ കവിയുടെ കാലിലിടാനുള്ള ചിലമ്പ് കുതിരവട്ടത്ത് റെഡിയാകുന്നുണ്ടാകണം

    "എന്നെ മറന്നു നീ പോയ് മറഞ്ഞു പക്ഷേ നിന്‍ ചിത്രമെന്‍ ഹൃദയമോര്‍മ്മ വച്ചു":-
    കവിയുടെ ഹൃദയത്തിന്‍റെ ലെന്‍സ് പുതിയതാണോ...ഷട്ടര്‍ സ്പീഡ് എത്രയാണ്?

    "എന്‍ കാതിലിന്നുമമൃതം പെയ്തു തേനായി നിന്‍ ശബ്ദമെന്നെ പൊതിഞ്ഞു നിന്നു":-
    ഇതു മറ്റേതു തന്നെ.ചെവി പഴുക്കുന്നതാ....ശരിയായ ചികിത്സ ലഭിച്ചാല്‍ കര്‍ണചര്‍മം പൊട്ടി പഴുപ്പൊലിക്കുന്നത് തടയാനാവും. ഒരിക്കല്‍ കര്‍ണ ചര്‍മം പൊട്ടിയൊലിച്ചാല്‍ അതുണങ്ങാന്‍ സമയമെടുക്കും. പിന്നീട് ആറുമാസത്തേക്കെങ്കിലും ചെവിയില്‍ വെള്ളംകയറാതെ നോക്കണം.

    ReplyDelete
  2. "ഇനിയെത്ര സ്വപ്നങ്ങള്‍ ദേവീ നിനക്കായ് മനസിന്റെ മണ്‍കൂട്ടില്‍ ഞാനൊരുക്കും"
    അത് ദേവിയുടെ അച്ഛന്‍റെ കൈക്കരുത്ത് പോലിരിക്കും....

    "എവിടേക്കു നീ മറഞ്ഞു, എന്‍ സഖീ. എന്നെ തനിച്ചാക്കി, ഇരുളിന്നു കൂട്ടാക്കി":-
    കവി പേടിക്കണ്ട. ആ ഇരുട്ടത്തിരുന്ന് അടി തുടങ്ങ്. മൂന്നാമത്തെ പെഗ്ഗില്‍ ഐസ് വീഴുന്നതിനു മുന്‍പേ ലവളുവരും. വിശ്വാസം അതല്ലേ എല്ലാം...

    "അഗ്ന്യാക്ഷരങ്ങളാല്‍ കവിത ചൊല്ലി എന്‍ മിഴികളെപ്പോഴും കാണാന്‍ കൊതിക്കു ന്നൊരാമന്ദ ഹാസവും ബാക്കി നിര്‍ത്തി അഗ്നിത്തടാകത്തിലാമ്പലായ് നിന്‍ മുഖം കത്തുന്ന കാഴ്ച ഞാന്‍ കണ്ടുനിന്നു":-
    തടാകത്തില്‍ കുളിക്കുമ്പോള്‍ ഒളിഞ്ഞു നോക്കിയാല്‍ ഏതു പെണ്ണിന്‍റെ മുഖവും കത്തും എന്ന് കവി മനസ്സിലാക്കേണ്ടതായിരുന്നു.​പോട്ടേ. സാരമില്ല. അന്ന് അവള്‍ കവിക്കിട്ട് ചാമ്പിയ ചാമ്പിലുയര്‍ന്ന അഗ്നി വരികളില്‍ നിന്ന് വ്യക്തം.

    "ചന്ദനച്ചാറിറ്റു വീണൊരാ ചെമ്പകപ്പൂമരകൊമ്പുകള്‍ ഞാനറുത്തു":-
    അതിന്‍റെ കാര്യം സുഗതകുമാരി നോക്കിക്കോളും. അഴിയെണ്ണാന്‍ തയാറായിക്കോ.

    "നിന്‍ കൈകളിനിമേല്‍ മീട്ടാത്തൊരാ രുദ്രവീണതന്‍ തന്ത്രികള്‍ ഞാന്‍ മുറിച്ചു":-
    ഇവിടെ കവി ഒന്നും വ്യക്തമായി പറയുന്നില്ല. കണ്ഠരര് മഹേശ്വരരുടെ വകയിലുള്ള ഏതെങ്കിലും തന്ത്രിയാകണം.

    "ഒടുവിലായ് നീ തന്ന പുഞ്ചിരിപ്പൂക്കളാ വീണ തന്‍ തന്ത്രിയില്‍ കോര്‍ത്തെടുത്തു":-
    ഇങ്ങനെ പണ്ട് ‘കോര്‍ത്തെടുക്കാന്‍‘ പോയ മോഹനരര് തന്ത്രിക്ക് പറ്റിയ പറ്റ് കവിക്ക് ഓര്‍മ്മയുണ്ടല്ലോ അല്ലേ?

    "സ്വപ്ന‌ളുങ്കുകള്‍ പൊട്ടിത്തകര്‍ന്നൊരെന്‍ മനസിന്റെ മണ്‍കൂട്ടില്‍ മാലചാര്‍ത്താന്‍‌‌‍":-
    ഇവിടെ ഒരാസ്വാദകന്‍ എന്ന നിലയില്‍ ഞാന്‍ കവിയെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു. കവിക്ക് മണ്‍കൂട്ടില്‍ മാലചാര്‍ത്താന്‍ പറ്റിയില്ലെങ്കിലും വീട്ടുകാര്‍ക്ക് കവിയുടെ പടത്തില്‍ മാലചാര്‍ത്തേണ്ട ഗതികേടുണ്ടാവാതിരിക്കട്ടെ..​.ദേവിയുടേ അച്ഛന്‍ പട്ടാളക്കാരനാ മറക്കേണ്ട.

    ReplyDelete
  3. അവസാനമായി ഒരു സംശയം ചോദിച്ചോട്ടേ.......? ഈ ചിത്രത്തില്‍ കാണുന്ന വീണയില്‍ രണ്ട് സര്‍പ്പങ്ങള്‍ കയറിയിരിക്കുന്നത് കാണുന്നു. എന്താണ് ഇതിലൂടെ കവി അര്‍ത്ഥമാക്കുന്നത്?......:))

    ReplyDelete

Post a Comment

Popular posts from this blog

കാക്ക

വില്ലുവണ്ടിയേറിയ ഈ നാടിന്റെ ഉടയോർ

ബജ്രംഗ് ബലീ കീ ജയ്!