കറുത്തമ്മയും വെളുത്ത പെണ്ണും

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ സിനിമ ഏതെന്ന് ചോദിച്ചാൽ, അന്നുമിന്നും മിക്കവരുടേയും ഉത്തരം “ചെമ്മീൻ“ എന്നായിരിക്കും. (ഇപ്പഴത്തെ പിള്ളേര് പുലിമുരുകൻ എന്ന് പറഞ്ഞേക്കാം. മൈൻഡ് ചെയ്യണ്ട) ചെമ്മീനിനെ പറ്റി രസകരമായോരു കഥയുണ്ട്. ചെമ്മീനിന്റെ ഫസ്റ്റ് പ്രിവ്യൂ ഷോ കണ്ടിറങ്ങിയ തകഴിയോട് കാര്യാട്ട് എങ്ങനുണ്ട് സിനിമ എന്ന് ചോദിച്ചത്രെ. തകഴിയുടെ മറുപടി “ഇതിലെ കറുത്തമ്മ വെളുത്താണല്ലോ ഇരിക്കുന്നത്“ എന്നായിരുന്നത്രെ. കടലിന്റെ കരുത്തുള്ള പെണ്ണിന് കറുത്തമ്മ എന്ന് പേരു കൊടുക്കാൻ തകഴിക്ക് അധികം ആലോചിക്കേണ്ടി വന്നിട്ടുണ്ടാകില്ല. പക്ഷേ “കറുത്തമ്മ“ ആകാനും മലയാളിക്ക് വെളുത്ത പെണ്ണ് തന്നെ വേണ്ടിയിരുന്നു. ഭാരതത്തിലെ, വിശിഷ്യാ കേരളത്തിലെ ഒരു സ്ഥിതിവിശേഷമാണത്. ഈയടുത്ത കാലത്തായി സോഷ്യൽ മീഡിയയിലും അക്കാഡമിക്സിലുമൊക്കെ കറുത്തവനെ പേട്രണൈസ് ചെയ്യുന്നവരുടെ തള്ളിക്കയറ്റമാണ്. പേരിന്റെ കൂടെ സവർണജാതിയുടെ വാലു അഭിമാനപൂർവ്വം കൊണ്ടുനടക്കുകയും അത് ഇമെയിൽ ഐഡിയിൽ പോലും ഉപയോഗിക്കുകയും ചെയ്യുന്ന പേട്രണ്മാരാണ് ഭാരതത്തിൽ കറുത്തവന്റെ സംരക്ഷകർ... ഗാസാ മുനമ്പിൽ ഹമാസ് തീവ്രവാദികൾ ഉപയോഗിക്കുന്ന മനുഷ്യക്കവചങ്ങളേ പറ്റി വായിച്ചിട്ട...