സ്വപ്നപ്പളുങ്കുകള്‍......

ഇനിയെത്ര സ്വപ്നങ്ങള്‍ ദേവീ നിനക്കായ് മനസിന്റെ മണ്‍കൂട്ടില്‍ ഞാനൊരുക്കി അജ്ഞാത വീഥികളില്‍, വഴിയമ്പലങ്ങളില്‍ പാഥേയമില്ലാതെ ഞാനലഞ്ഞു, നിന്റെ കാല്‍ച്ചിലമ്പൊച്ചകള്‍ തേടി. എന്നെ മറന്നു നീ പോയ് മറഞ്ഞു പക്ഷേ നിന്‍ ചിത്രമെന്‍ ഹൃദയമോര്‍മ്മ വച്ചു എന്‍ കാതിലിന്നുമമൃതം പെയ്തു തേനായി നിന്‍ ശബ്ദമെന്നെ പൊതിഞ്ഞു നിന്നു. ഇനിയെത്ര സ്വപ്നങ്ങള്‍ ദേവീ നിനക്കായ് മനസിന്റെ മണ്‍കൂട്ടില്‍ ഞാനൊരുക്കും! എവിടേക്കു നീ മറഞ്ഞു, എന്‍ സഖീ.... എന്നെ തനിച്ചാക്കി, ഇരുളിന്നു കൂട്ടാക്കി അഗ്ന്യാക്ഷരങ്ങളാല്‍ കവിത ചൊല്ലി എന്‍ മിഴികളെപ്പോഴും കാണാന്‍ കൊതിക്കു- ന്നൊരാമന്ദ ഹാസവും ബാക്കി നിര്‍ത്തി അഗ്നിത്തടാകത്തിലാമ്പലായ് നിന്‍ മുഖം കത്തുന്ന കാഴ്ച ഞാന്‍ കണ്ടുനിന്നു. ചന്ദനച്ചാറിറ്റു വീണൊരാ ചെമ്പക- പ്പൂമരകൊമ്പുകള്‍ ഞാനറുത്തു നിന്‍ കൈകളിനിമേല്‍ മീട്ടാത്തൊരാ രുദ്രവീണതന്‍ തന്ത്രികള്‍ ഞാന്‍ മുറിച്ചു. ഒടുവിലായ് നീ തന്ന പുഞ്ചിരിപ്പൂക്കളാ- വീണ തന്‍ തന്ത്രിയില്‍ കോര്‍ത്തെടുത്തു. സ്വപ്നപ്പളുങ്കുകള്‍ പൊട്ടിത്തകര്‍ന്നൊരെന്‍ മനസിന്റെ മണ്‍കൂട്ടില്‍ മാലചാര്‍ത്താന്‍ . എനിക്ക് ഇടയ്ക്കിടയ്ക്ക് ഈ റൊമാന്‍സിന്...