Posts

Showing posts from July, 2011

മനസിലെ രണ്ടാമൂഴം

Image
വൈകിട്ടത്തെ വെടിവട്ടത്തിനിടയിൽ എം.ടി സംസാര വിഷയമായി. അതിൽ രണ്ടാമൂഴവും. തീറ്റക്കൊതിയനെന്ന് മാത്രമറിഞ്ഞ ഭീമസേനന്റെ വ്യക്തിത്വത്തിലൂടെ വീണ്ടുമൊരു യാത്ര! ഭീമസേനൻ....എന്നും ജീവിതത്തിൽ യുധിഷ്ഠിരന്റേയും പ്രശസ്തിയിൽ അർജ്ജുനന്റേയും പിന്നിൽ നിൽക്കേണ്ടി വന്നവൻ! പാഞ്ചാലിയെ വേട്ട അർജ്ജുനനെ തൂണേന്തി രക്ഷിച്ചവൻ! ധർമ്മനിഷ്ഠയുടെ സുഖലോലുപതയിലാണ്ടു പോയ ധർമ്മപുത്രരെ കാലത്തിന്റെ ധർമ്മനിഷ്ഠ ബോധ്യപ്പെടുത്തിയവൻ. അർജ്ജുനന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം മകൻ മരിച്ചുവീഴുന്നത് കണ്ടുനിന്നവൻ! യാദവസേന ഭയന്ന ജരാസന്ധനെ കീറിയെറിഞ്ഞ പൗരുഷം... അവൻ - വൃകോദരൻ!  ഒരിക്കലും തന്നെ സ്നേഹിക്കില്ല എന്നറിഞ്ഞിട്ടും, മരണം വരെ പാഞ്ചാലിയെ സ്നേഹിച്ചവൻ! കല്യാണസൗഗന്ധികത്തിനായി ഇറങ്ങിപ്പുറപ്പെടാൻ ധൈര്യം കാട്ടിയ ഒരേ ഒരുത്തൻ.  അവിടെയും മലയാളത്തിന്റെ സരസകവി അവനെ വിഢിയാക്കി, പൊങ്ങച്ചക്കാരനാക്കി. ഒന്നിനെയും കൂസാത്ത ധൈര്യത്തെയും പ്രതിബന്ധമേതും കടന്ന് തന്റെ ലക്ഷ്യം പൂർത്തീകരിക്കുന്ന നിശ്ചയദാർഢ്യത്തെയും കാണനുള്ള കണ്ണ് നമ്പ്യാരുടെ മിഴാവിനും ലഭിച്ചില്ല! പാഞ്ചാലിയെ പണയം വച്ചതിനു ജ്യേഷ്ഠന്റെ കരങ്ങൾ ചുട്ടെരിക്കാൻ പോയവൻ. ചൂതാട്ടസഭയിൽ പാഞ്ച

ഉമിത്തീ......

മനസാകെ വരണ്ടുണങ്ങി, "തമസോ മാ" ചൊല്ലിയ ഉപനിഷത്തിനും മായ്ക്കാനാകാത്ത തമസ് കട്ടപിടിച്ചിരിക്കുന്നു. മനസിലെ "ര"കാരതമസിനെ മാറ്റി, വെളിച്ചം തെളിക്കുന്ന "അക്ഷരഗുരു"ക്കന്മാർ പകച്ച് നിൽക്കുന്നു. അക്ഷരങ്ങൾ വിടചൊല്ലുന്നു. വേദമന്ത്രം ചൊല്ലിയ നാവിൽ വികടസരസ്വതി വിളയാടുന്നു.ഈരടി ലഹരി പടർത്തിയ സിരകളിന്ന് ദ്രാക്ഷദ്രാവകത്തിന്റെ രൂക്ഷത തേടുന്നു. മൂന്നാധികൾക്കും ശാന്തി ചൊല്ലിയ ഗുരുപരമ്പരയെ തട്ടി നീക്കി, മനസിൽ പ്രതികാരം തിളയ്ക്കുന്നു. ലക്ഷ്യമേതെന്നറിയാതെ മനസിന്റെ ഞാണിൽ നിന്നസ്ത്രങ്ങൾ പലതും പായുന്നു.  മൂവേഴിരുപത്തൊന്നിന്റെ കണക്കിൽ പരശുവേന്തിയ രാമനെ പടിയിറക്കി രക്താങ്കിതമായ നാരസിംഹദംഷ്ട്രകൾ മനസിൽ തെളിയുന്നു. അറിയില്ല, ചുട്ടുനീറ്റുന്നയീ ഉമിത്തീ കത്തിയ തീപ്പൊരികളെവിടെ നിന്നെന്ന്. എന്തിനെന്നറിയാതെ ഉമിത്തീയിലെരിയുമ്പോൾ മനസിൽ ശ്രീകൃഷ്ണവിലാസത്തിന്നീരടി മുഴങ്ങുന്നു. ഗുരുഭക്തിയിൽ നീറിയെരിഞ്ഞ കവിയുടെ ആത്മാവിന്റെ തേങ്ങലോ? അതോ സംരക്ഷകന്റെ നാവിൽ നിന്നു പതിതയെന്ന ചൊല്ലു കേട്ട ജാനകിയുടെ കണ്ണീരോ? അറിയില്ല. പക്ഷേ, ഉള്ളിനെ ചുട്ടുനീറ്റി, എന്തോ........